*മഞ്ഞളാംപുറം യു പി സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ വിതരണം ചെയ്തു*

കേളകം: മഞ്ഞളാംപുറം യു പി സ്കൂളിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ശ്രീ.അഡ്വ. സണ്ണി ജോസഫ് 17 സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തുകൊണ്ട് സ്മാർട്ട്ഫോൺ വിതരണം ഉദ്ഘാടനം ചെയ്തു. മഞ്ഞളാംപുറം സ്കൂൾ മാനേജർ വെരി. റവ.  ഫാദർ ജോസഫ് കുരീകാട്ടിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സിറ്റി അനീഷ് മുഖ്യാതിഥിയായിരുന്ന പരിപാടിയിൽ വാർഡ് മെമ്പർ സുനിത വാത്യാട്ട് ആശംസകൾ അറിയിച്ചു  സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാത്യു ജോസഫ് പരിപാടിക്ക് സ്വാഗതം ആശംസിക്കുകയും നോഡൽ ഓഫീസർ ശ്രീമതി ഗ്രേസ് ഷാലറ്റ് ആന്റണി നന്ദി പറയുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. സന്തോഷ് സ്റ്റീഫൻ, എം പി ടി എ പ്രസിഡന്റ് ബിനിത രമേശ്, പൂർവ വിദ്യാർത്ഥി പ്രതിനിധി സുനിൽ പി ഉണ്ണി, ബാബു വാത്യാട്ട്, സി ആർ സി കോഡിനേറ്റർ നോബിൾ  തോമസ്, അധ്യാപക പ്രതിനിധി ശ്രീമതി.ലിസി കെ എം. എന്നിവർ ആശംസകൾ അറിയച്ചു  സംസാരിച്ചു
 

Comments

Popular posts from this blog

MANHALAMPURAM UP SCHOOL KELAKAM